വയനാട്: പ്രളയബാധിത പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍. ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച പനമരം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, കോട്ടത്തറ, എടവക പഞ്ചായത്തുകളില്‍ സ്‌നേഹിതയും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നു മാനസിക – സാമൂഹ്യ പിന്തുണ സഹായ ക്ലാസ് ആരംഭിച്ചു. വിദഗ്ദ്ധരായ ഡോക്ടര്‍മാരും മനശാസ്ത്ര വിദഗ്ധരുമാണ് ക്ലാസുകള്‍ എടുക്കുന്നത്. ഒക്ടോബര്‍ 16 വരെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി നടക്കും. ഓരോ എ.ഡി.എസില്‍ നിന്നും താഴെ തട്ടിലേക്ക് ക്ലാസെടുക്കാന്‍ കഴിയുന്ന രണ്ടു പേരെ വീതം തെരഞ്ഞെടുത്ത് അവരിലൂടെ അയല്‍ക്കൂട്ടങ്ങളിലേക്കും കുടുംബങ്ങളിലും പിന്തുണ സഹായം എത്തിക്കുന്നുണ്ട്. കോട്ടത്തറ പഞ്ചായത്ത് അദ്ധ്യക്ഷ ലീലാമ്മ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. ശ്രീ ചിത്തിര കോര്‍ഡിനേറ്റര്‍ നാവാസ്, ഡോ. ശ്രീറാം, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
