ചിത്തിരപുരം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എം ബി എ അല്ലെങ്കില്‍ ബി ബി എയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍/ എക്കണോമിക്സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റി യില്‍ നിന്നുള്ള പരിശീലനവും അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദവും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടാതെ 12 അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്നതാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ ഒന്നിന്  രാവിലെ 10.30 മണിക്ക് ചിത്തിരപുരം ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റും, അവയുടെ പകര്‍പ്പുകളും സഹിതം ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865296299 , 9496060119