കേരളം നവ കേരള സദസ്സ് ഏറ്റെടുത്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവ കേരള സദസ്സ് ഏതെങ്കിലും ഒരു മുന്നണിയുടെത് മാത്രമല്ല,എല്ലാവരുടെയും പരിപാടിയാണ്. ജനാധിപത്യത്തെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമക്കുന്നത്. കിൻഫ്രയുടെ നേതൃത്വത്തിൽ കോഫീ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ പ്രവർത്തനത്തിൽ കർഷകർക്കും അവസരം ഉണ്ടാകും. സംരംഭക വർഷം പ്രഖ്യാപിച്ച ഒരു വർഷത്തിനകം തന്നെ വയനാട് ജില്ലയിൽ മികച്ച രീതിയിലുള്ള തൊഴിലവസരങ്ങൾ നൽകാനായി. ഡിജിറ്റൽ സയൻസ് പാർക്കും ഡിജിറ്റൽ ലൈബ്രറിയും ലൈഫ് പദ്ധതിയും എല്ലാം കേരളത്തിൽ നടപ്പാക്കി കഴിഞ്ഞു. വയനാടിന്റെ കൂടുതൽ വികസനംസാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.