കൊച്ചി:  സാഗര ആപ്പിന്റെ ജില്ലാതല ഉദ്ഘാടനവും ഇതിന്റെ ഉപയോഗം സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച  ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനവും ഒക്‌ടോബര്‍15 രാവിലെ 10.30 ന് തോപ്പുംപടി ബീയംസ് ഹാളില്‍ കെ.ജെ. മാക്‌സി എം.എല്‍.എ നിര്‍വഹിച്ചു.                               2017 നവംബറിലെ ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടെയും അതിലെതൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായേത്താടെ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയതാണ് സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,(മേഖല) എസ്. മഹേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ സൂപ്രണ്ടസന്ദീപ് പി, മത്സ്യഫെഡ് മാനേജര്‍ ജോര്‍ജ് , മത്സ്യഫെഡ് ഭരണസമിതി അംഗം പി. പി. ദാളോ ഫ്രാന്‍സിസ്,  കോസ്റ്റല്‍ പോലീസ്, മറൈന്‍ പോലീസ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍,.പി.വി. രമേഷ് കുമാര്‍, സന്തോഷ് കുമാര്‍ വി., കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.ഹംസ,  ഗില്‍നെറ്റ് & ലോങ്ങ്‌ലൈന്‍ ബോട്ട് ബയിംഗ് ഏജന്റ് എം.മജീദ് , എം.എം. സുധീര്‍, മജീന്ദ്രന്‍, സേവ്യര്‍ ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എറണാകുളം ജില്ലയിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും യോഗത്തില്‍ പങ്കെടുത്തു.  ഇതിന്റെ തുടര്‍നടപടികളായി എല്ലാ ഹാര്‍ബര്‍ മുഖേനയും സാഗര ആപ്ലിക്കേഷനില്‍              രജിസ്‌ട്രേഷനുള്ള ക്യാമ്പയിനുകള്‍ നടത്തും.