സഹായ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ചർച്ച നടന്നു. അമേരിക്കൻ ഭിന്നശേഷി അഡ്വക്കേറ്റ് ആയ ഹാബേൻ ഗിർമയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസബിലിറ്റീസും നിഷിലെ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ സാമൂഹിക ഉന്നമനത്തിന് സഹായ സാങ്കേതിക വിദ്യ  എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചു ഹാബേൻ ഗിർമ ചർച്ചയിൽ വിശദീകരിച്ചു.