ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. മാനന്തവാടി സെന്റ് മേരീസ് കോളേജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ബോധവല്‍ക്കരണ സന്ദേശം നല്‍കി.

പോഷണവും കൗമാര ആരോഗ്യവും എന്ന വിഷയത്തില്‍ എന്‍.സി.ഡി ഡയറ്റീഷ്യന്‍ എം. ഷീബയും, പഠന പ്രചോദനവും ആരോഗ്യ ജീവിത രീതിയും എന്ന വിഷയത്തില്‍ ആര്‍ .കെ .എസ്.കെ കൗണ്‍സിലര്‍ ജാസ്മിന്‍ ബേബിയും ക്ലാസുകളെടുത്തു.കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുത്ത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും ഭാവിയില്‍ ജീവിതശൈലീ രോഗ സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പോഷണ പ്രദര്‍ശനവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെകുറിച്ചുള്ള ലഘുലേഖയുടെ വിതരണവും നടന്നു.ഹെല്‍ത്തി ഫുഡ് എക്സിബിഷന്‍ 10 വിഭാഗങ്ങളായി പോഷണ പ്രദര്‍ശനം നടന്നത്. പോസ്റ്റര്‍ രചനാ മത്സരവും നടന്നു. ഓരോ മത്സര വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു.ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ.എച്ച് സുലൈമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ റെനി തോമസ് എന്നിവര്‍ സംസാരിച്ചു.