2023-24 അധ്യയന വർഷത്തെ പി.ജി ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ നവംബർ 28നു വൈകിട്ട് നാലു വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ അടിസ്ഥാനമാക്കി നവംബർ 30ന് താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.