ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്സ് കലോത്സവം സംഘടിപ്പിച്ചു. 30 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ ലളിതഗാനം, നാടോടിനൃത്തം, നാടന്‍പാട്ട്, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണസംഗീതം, സംഘനൃത്തം, ഒപ്പന, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, എംബോസ് പെയിന്റിങ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തു. മേഴ്സി കോളെജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, മേഴ്സി കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ടി.എഫ് ജോറി, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സുലോചന, സൗത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ഡി റീത്ത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍. ജെ വട്ടോളി എന്നിവര്‍ പങ്കെടുത്തു.