സ്‌പെഷ്യല്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024 സ്‌പെഷ്യല്‍ ക്യാംപെയിനിന്റെ ജില്ലാതല ഉദ്ഘാടനം മധൂര്‍ പഞ്ചായത്തിലെ കുഡ്ലു വില്ലേജിലെ പുളിക്കൂര്‍ എസ്.ടി കോളനിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ് അദ്ധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, ഊരു മൂപ്പന്‍ ബാബു, മധൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി, ജില്ലാ അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ കെ.വി.രാഘവന്‍, കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ സ്വാഗതവും കുഡ്‌ലു വില്ലേജ് ഓഫീസര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.