കമ്പനിയുടെ കോർപ്പറേറ്റ് ഓഫിസിനും കറി പൗഡർ യൂണിറ്റിനും  തറക്കല്ലിട്ടു

ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിനും കറി പൗഡർ യൂണിറ്റിനും മുന്നാട് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി കല്ലിട്ടു. ഈ വർഷത്തെ വംഗാരി മാതായ് സ്മാരക ജൈവസമൃദ്ധി പുരസ്‌കാരത്തിനർഹമായ ടീം ബേഡകം കമ്പനിക്ക് തുകയും പ്രശസ്തി പത്രവും കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ് ‌ എം.ധന്യ അധ്യക്ഷയായി.

വാർഷിക ജനറൽബോഡി യോഗം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടീം ബേഡകം കമ്പനി സി.ഇ.ഒ ശിവൻ ചൂരിക്കോട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വംഗാരി മാതായിയുടെ ആത്മകഥയുടെ മലയാള പരിഭാഷ പുസ്തകം ‘തല കുനിക്കാതെ’ പ്രൊ. ഡോ.ടി.വനജ പ്രകാശിപ്പിച്ചു. സമത ബുക്സ് മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ‌ കെ.രമണി, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി സി.എച്ച്.ഇക്ബാൽ, കാനറ ബാങ്ക് ചീഫ് മാനേജർ അനൂപ് വിശ്വം, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ‌ ഇ.പത്മാവതി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.മാധവൻ, ടി.വരദരാജ്, ലതഗോപി, വസന്തകുമാരി, സാവിത്രി ബാലൻ, പി.ശ്രുതി, എൻ.എം.പ്രവീൺ, നിധിയ, എം.അനന്തൻ, ഇ.രാഘവൻ, ടി.മോഹനൻ, എം.മിനി എന്നിവർ സംസാരിച്ചു. കെ.പ്രസന്ന സ്വാഗതവും എം.ഗുലാബി നന്ദിയും പറഞ്ഞു.