കേരളസംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാദിനാഘോഷപരിപാടി സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 ന് സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ഭരണഘടനയും പൗരാവകാശവും എന്ന വിഷയത്തിൽ അഡ്വ. കെ പി രണദിവെ ജീവനക്കാർക്ക് ക്ലാസെടുത്തു. സാക്ഷരതാമിഷൻ ഡയക്ടർ എ.ജി.ഒലീന ഭരണഘടനയുടെ ആമുഖം വായിച്ചു. സംസ്ഥാന ഓഫീസ് ജീവനക്കാർ, തിരുവനന്തപുരം ജില്ലാ ഓഫീസ് ജീവനക്കാർ, അക്ഷരശ്രീ പദ്ധതിയിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സാക്ഷരതാമിഷൻ അസി. ഡയറക്ടർ ഡോ. ജെ വിജയമ്മ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിമി ജോസ് നന്ദിയും പറഞ്ഞു. സാക്ഷരതാമിഷന്റെ എല്ലാ ജില്ലാ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിച്ചു.