തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച്ച രാവിലെ 10ന് നടക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10നകം പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2211400, 9995145988.