ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷ് ആക്ട് 2013 സംബന്ധിച്ച ബോധവത്ക്കരണ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.   ജില്ലാ കലക്ടര്‍  എന്‍ ദേവിദാസ്   ഉദ്ഘാടനം ചെയ്തു.   ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍  പി ബിജി അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജംലറാണി,  സൈക്കോളജിസ്റ്റ് ദേവി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം (തടയല്‍ നിരോധനം പരിഹാരം) തടയുന്നതിനാണ് നിയമം. മതിയായ അവബോധം സൃഷ്ടിക്കുന്നതിനും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി വഴിയുള്ള സേവനങ്ങളും പരാതി നല്‍കേണ്ട രീതിയും തുടര്‍നടപടികളും ക്ലാസില്‍ വിശദമാക്കി. നിയമസംരക്ഷണം ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ പോഷ് കംപ്ലൈന്റ്‌സ് പോര്‍ട്ടലും പരിചയപ്പെടുത്തി.