നവകേരളം സദസിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ ആശാവര്‍ക്കേഴ്‌സ് സംഗമം നടന്നു. പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി ദേവി അധ്യക്ഷയായി. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് ‘ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ‘ന്റെ സ്‌കിറ്റ് അവതരിപ്പിച്ചു. കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ധനുജ  ക്ലാസ് എടുത്തു. ജനപ്രതിനിധികളായ ജി ദിനേശ്കുമാര്‍, കെ ഉഷ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ ബാലചന്ദ്രന്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.