സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ സാശ്രയ ഫാർമസി കോളേജുകളിലും ആദ്യഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലേട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലേട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം അതത് കോളേജുകളിൽ ഹാജരായി നവംബർ 30 ന് വൈകിട്ട് നാലിനു മുൻപായി പ്രവേശനം നേടണം. അലോട്ട്മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക .