പ്രാദേശിക തലത്തില്‍ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചു. നല്‍കുന്ന ആശയങ്ങള്‍ക്ക് കെ ഡിസ്‌ക് സഹായങ്ങള്‍ നല്‍കും. ആശയം പുതിയതാകണം , പുതിയ ഉത്പന്നമോ നിലവിലെ ഉല്‍പ്പന്നതിന്റെ പരിഷ്‌കരിച്ച രൂപമോ ആവാം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെക്കാം. നിലവിലെ സംവിധാന രീതികളിലെ നവീകരണത്തിനും പുതിയ ആശയങ്ങള്‍ നല്‍കാം. രജിസ്‌ട്രേഷന്‍ https://oloi.kerala.gov.in ഫോണ്‍: 9048441796.