ദേശീയ ഊർജ സംരക്ഷണ പ്രചാരണ പരിപാടി 2023-ന്റെ ഭാഗമായി ഇ.എം.സി., എൻ.ടി.പി.സി, ബി.ഇ.ഇ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല പെയിന്റിങ് മത്സരം   സംഘടിപ്പിച്ചു. വിജയികൾക്ക് എ.എ. റഹിം എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗ്രൂപ്പ് എ യിൽ കണ്ണൂർ കാടാച്ചിറ ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രീഹരി പി. ആർ ഒന്നാം സ്ഥാനവും  കടമ്പൂർഹയർ സെക്കൻഡറി സ്‌കൂളിലെ അഥർവ്വ് ശ്രീജിത് രണ്ടാം സ്ഥാനവും  എറണാകുളം കേന്ദ്രീയവിദ്യാലയത്തിലെ അമൻജിത് എം.എസ്  മൂന്നാം സ്ഥാനവും നേടി.

ഗ്രൂപ്പ് ബി യിൽ തിരുവനന്തപുരം അമൃത വിദ്യാലയത്തിലെ വർഷ. എസ് ഒന്നാം സ്ഥാനവും  സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സാധിക. പി.എം. രണ്ടാം സ്ഥാനവും  ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മാനസ മീര എം. മൂന്നാം സ്ഥാനവും നേടി.

സമ്മാനദാനച്ചടങ്ങിൽ ഇ.എം.സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, രജിസ്ട്രാർ സുഭാഷ് ബാബു. ബി.വി, എൻ.ടി.പി.സി അസിസ്റ്റന്റ് ജനറൽ മാനേജർ എം. ബാലസുന്ദരം എന്നിവർ  സംസാരിച്ചു.