കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി  വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  നടത്തും. യോഗ്യത: സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും  ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും സര്‍വേ  ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍ സി ഐ സി) റെലവന്റ് റെഗുലര്‍ / ആര്‍ പി എല്‍  വേരിയന്റ്‌സ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഡിസംബര്‍ നാലിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0474 2914794.