ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതിയ പാചകപ്പുര ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ തുമ്പൂര്‍ മുഴി സംവിധാനത്തിന്റെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു.85,000 രൂപ വിനിയോഗിച്ചാണ് നിര്‍മാണം.

സബ്ജില്ലാ കലോത്സവം, ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ നേടിയ പ്രതിഭകള്‍ക്കുള്ള സമ്മാനവിതരണം ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ നിര്‍വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം എസ് സി ബി പ്രസിഡന്റ് അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു. മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എന്‍ ശിവപ്രസാദ് അധ്യക്ഷനായി. പ്രഥമ അധ്യാപകന്‍ ബി രാജു, സ്റ്റാഫ് സെക്രട്ടറി ഷെറിന്‍,അധ്യാപകര്‍ ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.