ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ  കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പാണ്ടിക്കാട്  ഡിവിഷന്‍ അംഗം റഹ്‌മത്തുീസ താമരത്ത് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുമായ  ഡോ. കെ. ഷാജി സ്വാഗതം പറഞ്ഞു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍   ഡോ. പി.യു അബ്ദുല്‍ അസീസ് പദ്ധതി വിശദീകരിച്ചു. കുത്തിവെപ്പ് കിറ്റ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഉബൈദുള്ള പഞ്ചായത്ത്് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി.പി സൈഫുദ്ദീന് കൈമാറി. ഉസ്മാന്‍മാസ്റ്റര്‍, താലൂക്ക് കോഓര്‍ഡിനേറ്റര്‍ ഡോ. ശിവകുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സജിത്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വി.എസ് സുശാന്ത്, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. അജ്മല്‍, ഡോ. സൈഫുദ്ദീന്‍, ഡോ. വിശാഖ് വിശ്വം, ഡോ. ലൈല, ഡോ. സവിത, ഡോ. അഞ്ജലി, ഡോ. ആനി, ഡോ. ആഷ്‌ലിന്‍, ഡോ. ഷബീബ, ഡോ. ശ്രീജിത്, ഡോ. നയന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. ഫിസ ഷമീം നന്ദി പറഞ്ഞു.