കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം)   പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45.  ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

ട്രെയിനിങ്, ഭക്ഷണം തുടങ്ങിയവ   സൗജന്യമാണ്.   പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കാനറ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാമ്പസ്, കൊട്ടിയം പി.ഒ , കൊല്ലം പിന്‍ 691571 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0474 2537141.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി  ഡിസംബര്‍ 12 മുതല്‍ 16 വരെ പരിശീലനപരിപാടി   സംഘടിപ്പിക്കും    കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം.     ബിസിനസിന്റെ നിയമവശങ്ങള്‍,  ഐഡിയജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം,  സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്   തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info ല്‍ ഡിസംബര്‍ ആറിനകം അപേക്ഷിക്കണം.   തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000.  ഫോണ്‍ 0484 2550322, 0484 2532890, 9605542061.