കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. ഇന്ന് (ഡിസംബര്‍ 3) എല്ലാ ബി എല്‍ ഒ മാരും അതാത് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍ സ്‌പെഷ്യല്‍ ക്യാമ്പയിനിലൂടെ ദൂരീകരിക്കും.
താലൂക്ക് വില്ലേജ് ബൂത്ത് തലത്തിലുള്ള ക്യാമ്പയിനില്‍ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, ഫോട്ടോ, വയസ്സ്/ജനന തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരം ലഭിക്കും.പരിശോധനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനത പരിഹരിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കുന്നതിനും സഹായം ലഭിക്കും. ആധാര്‍ നമ്പര്‍ വോട്ടര്‍ഐഡിയുമായി ബന്ധിപ്പിക്കുന്നതിനും അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ നല്‍കാം. വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്, ചഢടജ പോര്‍ട്ടല്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് www.ceo.kerala.gov.in എന്നിവയിലൂടെ അപേക്ഷിക്കാം.