പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചെറുതുരുത്തിയിൽ ചേലക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂർ ജില്ലയിൽ മാത്രം കിഫ്‌ബി ഫണ്ട് വഴി 183.90 കോടി രൂപയാണ് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവിട്ടത്. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസമാണ് കേരളത്തിന്റെ പ്രത്യേകത. രാജ്യത്ത് വിവിധ വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ പ്രീ പ്രൈമറിയിൽ ചേരുന്ന ഏതാണ്ട് എല്ലാവരും ഹയർ സെക്കണ്ടറി തലം വരെ പഠിക്കുന്നു. വിദ്യാഭ്യാസം കേരളത്തിൽ കച്ചവട ചരക്കല്ല എന്നതാണ് സംസ്ഥാന സർക്കാർ നിലപാട് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.