കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ ജനകീയസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര പുരയിട കൃഷി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു.കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും പ്രോത്സാപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 ശതമാനം സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ്. അനുപമ, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ്, മുരളിദാസന്‍, സംഗീത് സോമന്‍, ബിന്ദുമാധവന്‍, ആന്റണി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി മിനി, കൃഷിഓഫീസര്‍ ഇ.വി അനഘ, കൃഷി അസിസ്റ്റന്റ് ബവിത തുടങ്ങിയവര്‍ സംസാരിച്ചു.
