സംസ്ഥാന സാക്ഷരതാമിഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന പ്രത്യേക പഠന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ പ്രവര്‍ത്തകരെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. .എന്‍.എച്ച്.എം പി.ആര്‍. ഒ സിജോ ടി.എസ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, ആശാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് , സാക്ഷരതാ മിഷന്‍ സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.