മിഷോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ ദുരിതം അനുഭവിക്കുന്ന ചെന്നൈ ജനതയെ ചേർത്തുനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ വിലവയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധിക മഴയാണ് ചെന്നൈയിൽ ഇത്തവണ ഉണ്ടായതെന്നാണ് റിപ്പോർട്ട്.   സാധാരണയേക്കാൾ പത്തിരട്ടി അധികമാണ് കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ  ചേർത്തുനിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ്നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.