ഇന്ത്യന്‍ കൗൺസില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രം ബാണാസുര സാഗര്‍ റിസര്‍വ്വോയറിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ബഹുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ട 10 മത്സ്യത്തൊഴിലാളികള്‍ക്ക് കൊട്ടവഞ്ചി വിതരണം ചെയ്തു. റിസര്‍വ്വോയര്‍ ഫിഷറീസ് മാനേജ്‌മെന്റ്, കൂടുകളിലെ മത്സ്യകൃഷിയുടെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു.

കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രത്തിന്റെ ബാംഗ്ലൂര്‍ റീജിയണല്‍ സെന്‍ട്രല്‍ ഹെഡ് ഡോ. പ്രീത പണിക്കര്‍, പി.കെ ജസ്‌ന, വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിഖ് ബാബു , ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫീസര്‍ പി.ഹനീഫ, ബാണാസുര എസ്.ടി,എസ്.സി സഹകരണ സംഘം സെക്രട്ടറി സന്ദീപ്, കൂടുകൃഷി ഫാം മാനേജര്‍ വിവേക് എന്നിവര്‍ സംസാരിച്ചു.