പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഡിസംബര്‍ ഒമ്പതിന്   ഉച്ചയ്ക്ക്  ഒന്ന് മുതല്‍ വൈകിട്ട്  ആറ് മണി വരെ  അഷ്ടമുടിക്കായലില്‍ കൊല്ലം ഡി റ്റി പി സി ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ഭാഗത്ത് നടക്കുന്നതിനാല്‍ മത്സരാര്‍ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മത്സരവഞ്ചികളും ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും നിരോധിച്ചതായി ജലസേചനവിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.