സായുധ സേനാ പതാക ദിനത്തിൽ പതാകയുടെ വിൽപ്പനയും വിതരണോദ്ഘാടനവും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് എൻ സി സി കേഡറ്റിൽ നിന്ന് പതാക സ്വീകരിച്ച് നിർവഹിച്ചു. പതാക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ദേശസേവനത്തിനിടയിൽ മരണപ്പെടുന്ന ജവാന്റെ ഭാര്യ, ആശ്രിതർ എന്നിവരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമ പുനരധിവാസത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എ വി മോഹൻദാസൻ, 9 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സിയിലെ നായിബ് സുബേദാർ ഹർദീപ് സിംഗ്, ഹവിൽദാർ എ എസ് യാദവ്, എൻ സി സി കേഡറ്റുകൾ, സൈനിക ക്ഷേമ ഓഫീസിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പാളയം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എൻ സി സി കേഡറ്റുകൾ സായുധസേനാ പതാകദിനത്തെപ്പറ്റി പൊതു ജനങ്ങളെ ബോധവൽക്കരിക്കുകയും പതാക നൽകി സംഭാവന സ്വീകരിക്കുകയും ചെയ്തു.