എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in ആശ്രയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്, തോപ്പുംപടി, എറണാകുളം ഫോണ്‍ 9061355337.

അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ ഐ ഇ എല്‍ ഐ റ്റിയുടെ സൗജന്യ സര്‍ട്ടിഫൈഡ് വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 8547005029, 9495069307, 04923241766.

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി. ഫോണ്‍ 0474 2793714.