വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കുളമ്പുരോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല പനവേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു .  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ് അധ്യക്ഷ ആയി .’സമ്പൂര്‍ണ കുളമ്പ് രോഗ നിവാരണം ‘ വിഷയത്തില്‍ വെറ്റിനറി സര്‍ജന്‍ ശാലു ക്ലാസ് നയിച്ചു.