ദേശീയപാത ആർബിട്രേഷൻ ഓഫീസിൽ   ആർബിട്രേറ്റർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക്   കരാർ   നിയമനം നടത്തും. ലാൻഡ് റവന്യൂ വകുപ്പിൽ സേവനമനുഷ്ടിച്ചവരും ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങളിൽ പ്രവർത്തനപരിചയമുള്ളവർക്കും ഡെപ്യൂട്ടികളക്ടർ തസ്തികയിൽ നിന്നും വിരമിച്ചവർക്കും  അപേക്ഷിക്കാം.   സർവീസ് വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം, നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ആർബിട്രേറ്റർ ആൻഡ് ജില്ലാകളക്ടർ, കലക്ടറേറ്റ് സിവിൽ സ്റ്റേഷൻ, കച്ചേരി.പി.ഒ, കൊല്ലം, പിൻ-691013 എന്ന  വിലാസത്തിൽ ഡിസംബർ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയിൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങൾക്കും  kollam.nic.in  ഫോൺ 0474 2793473.