കുട്ടികള്‍ നല്ല വായനക്കാരാകണമെന്നും അതിലൂടെ വളരണമെന്നും നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. കല്ല്യാശ്ശേരി ഗവ. എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷം’ശത പൂര്‍ണ്ണിമ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികള്‍ക്കൊപ്പം നല്ല കളിസ്ഥലവും സ്‌കൂളുകളില്‍ ഉണ്ടാകണം. കുട്ടികള്‍ കളിച്ചും പഠിച്ചുമാണ് വളരേണ്ടത്. സ്‌കൂളുകളെല്ലാം വിദ്യാര്‍ഥി സൗഹൃദമാകണം. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റമുണ്ടായിട്ടുണ്ട്. അതിനൊത്ത് മാറ്റം ഉള്‍ക്കൊണ്ട് കുട്ടികള്‍ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും ശതാബ്ദിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത പ്രജിത്ത് തളിയിലിനെയും കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍ അനുമോദിച്ചു.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ പി വിനോദ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ പി സ്വപ്‌നകുമാരി, പി ബാലകൃഷ്ണന്‍, സി പി വനജ, എഇഒ ഒ കെ ബിജിമോള്‍, ബിപിസി കെ പ്രകാശന്‍, ഡോ. പി വി പുരുഷോത്തമന്‍, പിടിഎ പ്രസിഡണ്ട് കെ പ്രദീപന്‍, മദര്‍ പിടിഎ പ്രസിഡണ്ട് സീത സുരേന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബാബുരാജ് കാമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.