പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ 60 വയസ് പൂര്‍ത്തിയായ പട്ടികജാതി വിഭാഗക്കാരായ മുഴുവന്‍ വയോജനങ്ങള്‍ക്കും ആവശ്യമുള്ള ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മുറിയംകണ്ണി ആയുര്‍വേദ ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 300 ഗുണഭോക്താക്കളെ ക്യാമ്പിലൂടെ കണ്ടെത്തി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷനായ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ എം.സി രമേഷ്, ജനപ്രതിനിധികളായ എ.കെ വിനോദ്, സി.പി ജയ, ഇ.എം നവാസ്, ഡോ. ദിനേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.