കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല(KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി നേഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് റീജണൽ സെന്ററുകളിൽ ഡിസംബർ 14 ന് നടത്തും.
www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഏതെങ്കിലും എൽ.ബി.എസ് റീജണൽ സെന്ററുകളിൽ നേരിട്ട് ഹാജരായി രാവിലെ 11നു മുൻപായി രജിസ്റ്റർ ചെയ്ത് അലോട്ട്മെന്റിൽ പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോ സഹിതം കോളേജിൽ ഫീസ് ഒടുക്കി ഡിസംബർ 15, 16 തീയതികളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്:04712560363,364.