ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ടീഷര്‍ട്ട് പ്രകാശനം സിനിമാ താരം നിഖില വിമല്‍ നിര്‍വഹിച്ചു. ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ ലോഗോ അടങ്ങിയ ടീഷര്‍ട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ധര്‍മ്മശാല സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി അംഗങ്ങളായ പി ഒ മുരളീധരന്‍, വിനോദ് പാച്ചേനി, ജയകൃഷ്ണന്‍ മാസ്റ്റര്‍, ദിനേശന്‍ മാസ്റ്റര്‍, ഗിരീഷ് പൂക്കോത്ത്, കെ പി മോഹനന്‍, കലാമണ്ഡലം വിമല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.