പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 8.75 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. വാര്‍ഡ് മെമ്പര്‍ പി കെ ഷറഫുദ്ധീൻ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു