നവതെഴില്‍ സാധ്യതകളെയും നൈപുണ്യ പരിശീലനങ്ങളെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ ലക്കിടി ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ജില്ലാതല സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഗുണശേഖരന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം, ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷന്‍, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്രന്റിഷിപ്പുകള്‍ തുടങ്ങിയവയിലേക്കുള്ള സ്‌പോട്ട് രജിസ്േ്രടഷനുകളും വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇരുപതോളം സ്‌കില്‍ ഏജന്‍സികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.