ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ കീഴിലുള്ള ഖാദി ബോര്‍ഡിന്റെയും ഇതര ഖാദി സ്ഥാപനങ്ങളിലെയും ഖാദി തൊഴിലാളികള്‍ക്ക് ഖാദി കോട്ട് യൂണിഫോം വിതരണോദ്ഘാടനവും ഖാദി ക്രിസ്മസ്/ന്യൂയര്‍ മേള ജില്ലാതല ഉദ്ഘാടനവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഖാദി കോട്ട് യൂണിഫോം വിതരണവും ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ ആദ്യ വില്‍പനയും നിര്‍വഹിച്ചു.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത പോള്‍സണ്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, കേരള ഖാദി ഗ്രാമ വ്യവസായ സെക്രട്ടറി ഡോ. കെ.എ രതീഷ്, ജില്ല ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ എസ്. കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.