കേരള നോളജ് ഇക്കോണമി മിഷൻ 16 ന് കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കും. ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷനും നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്‌മെന്റ് സർവ്വീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിസ്ഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ളസ്‌പോട്ട് രജിസ്‌ട്രേഷനുകളും വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 18 മുതൽ 58 വയസ് വരെയുള്ളവർക്ക് ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. കോട്ടയം നാട്ടകം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിലും എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിലുമാണ് സ്‌കിൽ ഫെയർ നടക്കുന്നത്. www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737881.