യു.ഡി.ഐ.ഡി. കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധം
സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യു.ഡി.ഐ.ഡി (യുണീക് ഡിസബിലിറ്റി ഐ.ഡി കാര്‍ഡ്) കാര്‍ഡ് ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ കാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടന്നുവരുന്നു. 2015 ല്‍ നടന്ന സെന്‍സസ് പ്രകാരം ജില്ലയില്‍ 62,814 ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതില്‍ 37,119 പേരാണ് ഇതുവരെ യു.ഡി.ഐ.ഡി കാര്‍ഡിനായി www.swavlambancard.gov.in ലൂടെ അപേക്ഷ നല്‍കിയിട്ടുള്ളത്.
യു.ഡി.ഐ.ഡി കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധമാക്കി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് കാര്‍ഡ് നല്‍കുന്നതിനും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരെ കണ്ടെത്തി അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ജില്ലയില്‍ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ ലഭിച്ച വ്യക്തികള്‍ ഇനിയും യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാനുണ്ട്. ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കുന്നതിന് സ്ഥിരം ഭിന്നശേഷിത്വമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തികള്‍ക്കും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കാന്‍ ക്യാമ്പയിനില്‍ പങ്കാളികളാകാം.
അട്ടപ്പാടി ബ്ലോക്ക് തല ക്യാമ്പും അദാലത്തും 16ന്
അട്ടപ്പാടി ബ്ലോക്ക്തല ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പും ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് അനുബന്ധ അദാലത്തും ഷോളയൂര്‍ പഞ്ചായത്ത് മണ്ഡപം കോട്ടത്തറയില്‍ ഡിസംബര്‍ 16 ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാര്‍ കാര്‍ഡ്/ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്(ലഭ്യമായവര്‍) എന്നിവ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ 9387118889, 7034029295, 9847950817, 9072574656, 9645006293, 9895302954 നമ്പറുകളില്‍ ലഭിക്കും.