പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ മിതം 2.0 ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി. ദീപ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. സ്വാമിദാസന്‍ അധ്യക്ഷനായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എ. സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ റാലി, ഊര്‍ജ്ജ സംരക്ഷണ വലയം, ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ, ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ ക്ലാസ് എന്നിവ നടത്തി.
പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മി, എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡര്‍ എസ്. കിരണ്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.ഇ.ബി കല്‍പ്പാത്തി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. സെല്‍വരാജ് ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ ക്ലാസെടുത്തു. എന്‍.എസ്.എസ്. വളണ്ടിയര്‍ സംസാരിച്ചു.