അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പത്തനാപുരം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 നവംബര്‍ ഒന്നോടെ ഈ നേട്ടം കൈവരിക്കാനുള്ള തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും ദരിദ്രര്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുള്ളത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തില്‍ അധികം വീടുകള്‍ നല്‍കി. ജനാധിപത്യത്തിന് പുത്തന്‍ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സ്. എന്നും അദ്ദേഹം പറഞ്ഞു.