ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ കല്‍പ്പറ്റ സ്വദേശി ശിവപ്രസാദ് കോടിയോട്ടുമ്മേലിന്റെ കുടുംബത്തിന് ധനസഹായം നല്‍കി. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ. പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശിവപ്രസാദിന്റെ ഭാര്യ ദിവ്യയ്ക്ക് ധനസഹായം കൈമാറി. സി.എസ്.ബി ബാങ്കില്‍ ചേര്‍ന്ന പി.എം.ജെ.ജെ. ബി വൈ സുരക്ഷ പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുകയാണ് മരണാനന്തരം ശിപ്രസാദിന്റെ കുടുംബത്തിന് ലഭിച്ചത്. ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി.ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.