മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയിലെ യുഡിഐഡി പ്രവര്‍ത്തനങ്ങള്‍ക്കായി 3 മാസത്തേക്ക് ദിവസവേതനടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്, പി.ജി അല്ലെങ്കില്‍ ഡിപ്ലോമ ഫാമിലി മെഡിസിന്‍, ജെറായിട്രിക് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം.പ്രായപരിധി 50. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ 12 ന് വൈകിട്ട് 4 നകം ജില്ലാ കോര്‍ഡിനേറ്റര്‍, കേരള സാമൂഹ്യ സുരക്ഷാമിഷന്‍, വയോമിത്രം ഓഫീസ്, ജില്ലാ ലൈബ്രറിക്ക് സമീപം, മുണ്ടേരി റോഡ്, കല്‍പ്പറ്റ. 673121 എന്ന വിലാസത്തിലോ, dckssmwyd@gmail.com ലോ അയക്കണം. ഫോണ്‍: 9387388887.

ഡോക്ടര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ സായാഹ്ന ഒ.പി യിലേക്ക് ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26 ന് രാവിലെ 11.30 ന് മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വെറ്ററിനറി ഡോക്ടര്‍ നിയമനം

പനമരം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി ഡോക്ടറെ 90 ദിവസകാലയളവിലേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത വെറ്ററിനറി ബിരുദം, കെ.സി.വി.സി രജിസ്‌ട്രേഷന്‍. യോഗ്യതയുള്ള സേവന സനദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ബയോഡാറ്റയുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 202292.