നവകേരള സദസിന് കൊല്ലം പട്ടണത്തിൽ ആവശോജ്വാല വരവേൽപ്പ്. കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കൊല്ലത്തെ സാംസ്കാരിക നിലയത്തിന്റെ ചിത്രം സമ്മാനിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ മന്ത്രിമാരെയും കൊല്ലം നിയോജകമണ്ഡലം വരവേറ്റത്. സദസ്സിന് മുന്നോടിയായി നാടൻപാട്ടും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സദസ്സിനോട് അനുബന്ധിച്ച് നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിൽ വിജയികളായവരെ വേദിയിൽ എം മുകേഷ് എംഎൽഎ അനുമോദിച്ചു.
സദസിനെത്തിയ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹെൽത്ത് ഡെസ്ക്, ഫസ്റ്റ് എയ്ഡ് ബൂത്ത്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കേരള യൂത്ത് ഫോഴ്സ്, സന്നദ്ധ യുവജന സംഘടനകൾ, പ്രത്യേക വോളണ്ടിയർ സംഘവും സജ്ജമായിരുന്നു. കുടിവെള്ളം, ലഘുഭക്ഷണം, പാർക്കിംഗ് സൗകര്യം തുടങ്ങിയവയും വേദിയിൽ ഏർപ്പെടുത്തിയിരുന്നു