ജനകീയ സര്‍ക്കാരിനെ ഹൃദ്യമായി വരവേറ്റ് കരുനാഗപ്പള്ളി മണ്ഡലം. ജനനായകരെ കാണാന്‍ എച്ച് ആന്‍ഡ് ജെ മാള്‍ മൈതാനത്ത് ആയിരങ്ങളെത്തി. ശാസ്ത്രീയ സംഗീതം, സംഘനൃത്തം, സംഘഗാനം തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിസഭയെ എതിരേറ്റത്. നിവേദനം സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകളാണ് സജ്ജമാക്കിയത്. പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ സേവനം, വോളണ്ടിയര്‍സേവനം എന്നിവയും ഒരുക്കിയിരുന്നു. സദസ്സിലെ മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേന നേതൃത്വം നല്‍കി. ഓലയില്‍ മെനഞ്ഞ മാലിന്യകുട്ട ഉള്‍പ്പെടെയായിരുന്നു ഹരിതചട്ടപാലനം.