ഗുരുഗോപിനാഥ് നടനഗ്രാമം നൽകുന്ന കേരളനടനത്തിലെ മുതിർന്ന കലാകാരന്മാർക്കുള്ള സപര്യ പുരസ്കാരം 2022 അവാർഡ് കേരള നടനം നർത്തകിയും അധ്യാപികയുമായ ചിത്രാമോഹന് സമർപ്പിക്കും. 50,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും ഉൾപ്പെടുന്ന അവാർഡ് ഡിസംബർ 23നു വൈകിട്ട് അഞ്ചിന് വട്ടിയൂർക്കാവ് പോളിടെക്നിക് ഗ്രൗണ്ട്-നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.