തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്സ് സ്‌കൂളിലേക്ക് ഫുട്‌ബോൾ ഡിസിപ്ലിനിൽ 1 കോച്ച്, 1 അസിസ്റ്റന്റ് കോച്ച് എന്നിവരെയും, ഹോക്കി ഡിസിപ്ലിനിൽ 1 കോച്ച്/ 1 അസിസ്റ്റന്റ് കോച്ച് എന്നിവരെയും (ആകെ 3 പരിശീലകർ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. Diploma in Sports Training from NS NIS/SAI etc, Certificate in Sports Training, B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും പങ്കെടുക്കാം. അപേക്ഷാഫോം dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോം, അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 10ന് ജി വി രാജ സ്‌പോർട്സ് സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326644.