2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഡിസംബർ 20 മുതൽ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷകളിലേക്ക് പരീക്ഷാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ അസലുമായി എത്തണം. തിരിച്ചറിയൽ രേഖയുടെ അസൽ കൊണ്ടുവരാത്തവരേയും ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ മൊബൈലിൽ സേവ് ചെയ്തിട്ടുളള തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.